ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇരുമ്പോക്ക് തോട് ശുചീകരണം ഇന്ന് നടക്കും. ചേളന്നൂർ പാലത്ത് തെക്കെടത്ത് നിന്നാരംഭിച്ച് പതിനാലാം വാർഡ് ചെലപ്രം ഭാഗം വരെയാണ് കുട്ടികളടക്കം ആയിരങ്ങളെ അണിനിരത്തി മെഗാ ശുചീകരണ നടത്തുന്നത്. പാലത്ത് വനം വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് എം.പി എം.കെ രാഘവൻ മുഖ്യാത്ഥിയായിരിക്കും. എ.ഡി.എം. മുഹമ്മദ് റഫീഖ്, തഹസി ദാർ പ്രേംലാൽ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഗൗരി പി.ടി. വത്സല, ശ്രീകല സി.ചന്തുക്കുട്ടി .പി.ദിനേശൻ എ.ജെ സീന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുംസംബന്ധിക്കും.