പേരാമ്പ്ര:ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചവറംമുഴി ജാനകിക്കാട് ഭാഗങ്ങളിലെ പട്ടയമില്ലാത്ത ഭുമിയിൽ താമസിക്കുന്ന മുഴുവൻ അർഹതയുള്ള കുടുംബങ്ങൾക്കും പട്ടയം നൽകണമെന്ന് സി.പി.ഐ ചങ്ങരോത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കടിയങ്ങാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ശ്രീധരവാര്യർ പതാക ഉയർത്തി. ഒ.ടി. രാജൻ,കെ.കെ.ഭാസ്കരൻ, ടി.ഭാരതി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയുംവി.എം സമീഷ്. ഈ സി. ശാന്ത , ഉണ്ണി പാലേരി എന്നിവർ പ്രസീഡിയവും സമ്മേളന പരിപാടികൾ നിയന്ത്രിച്ചു. ആർ.ശശി,യൂസഫ് കോറോത്ത്,ടി.ശിവദാസൻ ,
പി.കെ സുരേഷ് എന്നിവർ അഭിവാദ്യം ചെയ്തു.എ.കെ.രഞ്ജിത്, കെ.എം.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.എം.എം.എം.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ യദുകൃഷ്ണക്ക് സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി മൊമന്റോ നൽകി.