അത്തോളി: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി അത്തോളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി ബാബുരാജിന്റെ നേത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ സുരക്ഷാ പരിശോധന കർശനമാക്കി. പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ മൂന്ന് പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലും വയറിളക്കരോഗങ്ങൾ, എലിപ്പനി, ഭക്ഷ്യ വിഷബാധ എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലുമാണ് പരിശോധന കർശനമാക്കിയത്. പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ പിഴ ചുമത്തുകയും, നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ അറിയിച്ചു. പരിശോധനയിൽ ജെ.എച്ച്.ഐമാരായ ബിജു . എ.പി തീർത്ഥ ഗോവിന്ദ് എസ്, ബീന കുമാരി പി, വി. ജെ.പി.എച്ച്.എൻ.എന്നിവർ നേതൃത്വം നൽകി.