വടകര: താഴെ അങ്ങാടി മുക്കോല ഭാഗത്ത് ഇന്നലെ പുലർച്ചെ കാർ കത്തി നശിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുക്കോല ഭാഗത്തെ യുനാനി ഡോക്ടർ സെയ്ദ് അനസ് തങ്ങളുടെ ടയോട്ട കാറാണ് കത്തിയത്. കാർ കത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വാർഡ്മെമ്പർ റൈഹാനത്തും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.