മുക്കം: കാരശ്ശേരി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന കിടപ്പു രോഗികളുടെ സംഗമം നാളെ രാവിലെ 9 മുതൽ മുരിങ്ങമ്പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്യും. ഒപ്പം എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ 175 കിടപ്പു രോഗികളും അവരുടെ സഹായികളും ഉൾപ്പെടെ 400 പേർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, ആശ്വാസ് പാലിയേറ്റീവ് ചെയർമാൻ കെ.കെ.ആലിഹസ്സൻ, കൺവീനർ നടുക്കണ്ടി അബുബക്കർ, സത്യൻ മുണ്ടയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.