@ പിഴത്തുക - 6.34 ലക്ഷം

കോഴിക്കോട് : കഴിഞ്ഞ മാസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങൾ വിൽപന നടത്തിയ 10 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഉൽപ്പനങ്ങൾ, വിൽപന നടത്തി വിൽക്കുന്ന ഉത്പന്നങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തിയില്ല തുടങ്ങിയ കാരണങ്ങളിലാണ് നടപടി. പത്തു സ്ഥാപനങ്ങളിൽ നിന്നായി 6.34 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ, കൂൾബാർ മറ്റു ഭക്ഷ്യ വിഭവങ്ങൾ വിൽപന നടത്തുന്ന 15 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ഇതിൽ ആറ് സ്ഥാപനങ്ങളിൽ നടപടി സ്വീകരിച്ചു. എലത്തൂർ, മാവൂർ റോഡ് എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.