news
പുനത്തിൽ റോഡിൽ വെള്ളം കെട്ടി കിടക്കുന്ന നിലയിൽ

കുറ്റ്യാടി: വെള്ളക്കെട്ട് ഭീഷണിയിൽ കള്ളാട് പുനത്തിൽ റോഡ്. മഴ സമയത്ത് മറ്റ് വശങ്ങളിൽ നിന്നും നിന്നും ഒഴുകി എത്തുന്ന വെള്ളമാണ് ഒഴുകി പോകാൻ പറ്റാതെ റോഡിന്റെ ഒരു ഭാഗത്ത് കെട്ടിക്കിടക്കുന്നത്. വെള്ളകെട്ട് കാരണം കാൽനട സഞ്ചാരികൾക്കും, വാഹനങ്ങൾക്കും ഈ വഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകൾ വളർന്ന് പരിസരത്താകെ വ്യാപിക്കുന്നതായും നാട്ടുകാർ പറഞ്ഞു. നിരവധി വീടുകളിലേക്കും തൊട്ടടുത്ത കളികളത്തിലേക്കും ഈ വഴി വേണം കടന്ന് പോകാൻ. ആറ് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിലെ പാർശ്വവശ ങ്ങളിൽ ഓവ് ചാലുകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് ശരിയായ ദിശയിലേക്ക് മാറ്റിയാൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.