കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ യാത്രയയപ്പ് നൽകി ആദരിച്ചു. യാത്രയയപ്പ് സംഗമം പൂർവ വിദ്യാർത്ഥി കൂടിയായ ഡൽഹി കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. സി. അനീസ് ഐ. ആർ. എസ്. ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകരായ ഡോ. എസ്. ജയശ്രീ, കെ. ഇമ്പിച്ചികോയ, കെ. ശേഷൻ, ഡോ. ജോണി ജി വടക്കേൽ, ഡോ. പി. മുഹമ്മദ് അസ്ലം, ഡോ. ജി. ഹേമ, ഡോ. കെ. സാബിറ, ഡോ. എം. സത്യൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഒ. എസ്. എ. പ്രസിഡന്റ് എസ്. വി. എസ്. എം. ഷമീൽ, ജനറൽസെക്രട്ടറി ഹരിദാസൻ പാലയിൽ, പ്രിൻസിപ്പൽ ഡോ. ഷാജി എടക്കോട്ടെ, സൗമ്യ ഡി. ഷെറിൻ, അഡ്വ. എം. രാജൻ, ഡോ. രാജൻ നമ്പ്യാർ, ഡോ. സ്റ്റാലിൻ ദാസ്, ഡോ. ദിനേശൻ, ഡോ. ആനന്ദൻ, ഡോ. ജയശ്രീ, ഡോ. സത്യൻ, കെ. ഇമ്പിച്ചികോയ, ബി. കെ. സുധീർ കുമാർ പ്രസംഗിച്ചു.