നാദാപുരം: നാദാപുരം കുമ്മങ്കോട് അഹമ്മദ് മുക്കിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം താലൂക്ക് ആശുപത്രി പൊതുജന ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. ഇയാൾ താമസിച്ച വീടിന്റെ പരിസരപ്രദേശങ്ങളിൽ പനിബാധിതർ ഉണ്ടോ എന്നുള്ള സർവേയും ആരോഗ്യ വിഭാഗം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന വീടുകളുടെയും കെട്ടിടത്തിന്റെയും ഉടമകൾ ശുചിത്വപരമായ അന്തരീക്ഷത്തിൽ താമസിക്കാനുള്ള സൗകര്യം ഉണ്ടാക്കി നല്കണമെന്നും മതിയായ ആരോഗ്യ ശുചീത്വ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം.ജമീലയും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയും അറിയിച്ചു.