കോഴിക്കോട്: സാമൂതിരീസ് ഗുരുവായൂരപ്പൻ കോളേജിലെ 'സാദരം ' പൂർവവിദ്യാർത്ഥി സംഗമം എഴുത്തുകാരൻ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്തു. കോളേജിലെ പൂർവവിദ്യാർത്ഥികളുടെ സന്നദ്ധസേവന സംഘടനയായ സെഡ് . ജി.സി. കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ പ്രൊഫ.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എൽ.എ , എ. പ്രദീപ്കുമാർ, സത്യൻ മൊകേരി, പ്രൊഫ.ടി.ശോഭീന്ദ്രൻ, യു.കെ.കുമാരൻ , പി.ടി.രഞ്ജൻ, മുൻ പ്രിൻസിപ്പൽമാരായ വാസുദേവൻ ഉണ്ണി , രതി തമ്പാട്ടി കോർപ്പറേഷൻ കൗൺസിലർ കെ.ഈസാ അഹമ്മദ്, ശൈലേന്ദ്ര വർമ്മ, മനോജ് പൊന്നപറമ്പത്ത് , കെ.എൻ.ഗോപിനാഥൻ , എൻ.ബഷീർ , വിനോദ് കോവൂർ തുടങ്ങിയവർ സംസാരിച്ചു.