rrrrr
കോഴിക്കോട് ജില്ലാ അത് ലറ്റിക്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ക്യാമ്പ് അംഗങ്ങളോടൊപ്പം.

കോഴിക്കോട് : ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്ത് മുതൽ 18 വരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ ആറിടങ്ങളിലായി അറുനൂറിലേറെ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ കിണാശ്ശേരി സ്‌കൂളിൽ നിർവഹിച്ചു. ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയായി. കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സി. രേഖ , കൗൺസിലർ ഈസ അഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ജില്ലാ അത് ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി കെ. എം. ജോസഫ് സ്വാഗതവും കോച്ച് വി. കെ സാബിറ നന്ദിയും പറഞ്ഞു.