എടച്ചേരി : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് എടച്ചേരി, പുറമേരി തൂണേരി പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ജലനടത്തവും ജലസഭയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു .
എടച്ചേരി കുന്നുംചിറപ്പാലം മുതൽ അയ്യപ്പൻ കാവ് വരെ രണ്ടര കിലോമീറ്ററാണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
കക്കംവെള്ളിനുച്ചിക്കാട്ട് താഴെ തോട്ടിലൂടെ സംഘടിപ്പിച്ച തൂണേരി പുറമേരി പഞ്ചായത്തുകളുടെ ജലനടത്തത്തിന്
തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.