കുറ്റ്യാടി: നടുപ്പൊയിൽ ശ്രീ ശാസ്താ-ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മേയ് 12, 13, തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പരിപാടികളോടനുബന്ധിച്ച് മേയ് 11ന് ബുധനാഴ്ച സൗജന്യ രോഗ നിർണയ ക്യാമ്പ് നടക്കും. കലവറ നിറയ്ക്കൽ, ഭക്തിപ്രഭാഷണം, ശാസ്താവിനും ഭഗവതിക്കും കളമെഴുത്തും പാട്ടും, ശാസ്താവിന് തേങ്ങയേറ്, എഴുന്നള്ളത്ത്, തായമ്പക, പ്രസാദ ഊട്ട്, കലാപരിപാടികൾ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.