പേരാമ്പ്ര: ഔഷധവില വർദ്ധനവ് പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല സമ്മേളനം
ആവശ്യപ്പെട്ടു. ഡോ.കെ.എസ് മാധവൻ ഉദ്ഘാടനം ചെയ്തു. പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പാപ്പൂട്ടി, ടി.ബാലകൃഷ്ണൻ, കെ.എം രാജൻ,പി.കെ ബാലകൃഷ്ണൻ, സി.എം വിജയൻ ,വി.സുനിജ തുടങ്ങിയവർ
സംസാരിച്ചു . ഭാരവാഹികളായി ടി.ബാലകൃഷ്ണൻ (സെക്രട്ടറി), വി.സുനിജ (ജോയിന്റ് സെക്രട്ടറി) സി.എം വിജയൻ (പ്രസിഡന്റ് ) ,എ.എം രാജൻ ( വൈസ് പ്രസിഡന്റ് ) കെ.എം രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു