കോഴിക്കോട് : കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി 37-ാമത് സമ്മേളനത്തോടനുബന്ധിച്ച് മിനി മാരത്തൺ മത്സരം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് ബീച്ച് കോർപറേഷൻ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാരത്തണിൽ ഉത്തരമേഖലാ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ അശോക് യാദവ് ഉൾപ്പെടെ 36 പൊലീസുദ്യോഗസ്ഥർ പങ്കെടുത്തു.
ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേറിലെ ഗോകുൽ ടി.വി. ഒന്നാം സ്ഥാനവും, വൈശാഖ്. കെ.വി.രണ്ടാം സ്ഥാനവും, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ റിനു.കെ.കെ. മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ ഐ.ജി. അശോക് യാദവ് വിതരണം ചെയ്തു. വെള്ളയിൽ ഇൻസ്‌പെക്ടർ ഗോപകുമാർ, സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.