1
അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കാലിക്കറ്റ് സർവകലാശാലാ ടീമുകൾ

കോഴിക്കോട് :കണ്ണൂർ സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് രണ്ട് സ്വർണം. ഔട്ട് ഡോർ ഇനം വനിതാ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലുമാണ് സ്വർണം. പുരുഷ വിഭാഗത്തിൽ വെങ്കലം നേടി.
വനിതാ വിഭാഗം ഫൈനലിൽ കണ്ണൂരിനെയും പുരുഷവിഭാഗം എം.ജി. സർവകലാശാലയെയുമാണ് തോൽപ്പിച്ചത്.
നേരത്തേ ഇൻഡോർ വനിതാ വിഭാഗത്തിൽ വെള്ളിയും പുരുഷ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും വെങ്കലവും കാലിക്കറ്റ് കരസ്ഥമാക്കിയിരുന്നു.