കോഴിക്കോട്: ലോക റെഡ് ക്രോസ് ദിനതൊടാനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ബ്രാഞ്ച് സംഘടിപ്പിച്ച ക്രോസ് ദിനാഘോഷ പരിപാടികൾ പി വി എസ് ആശുപത്രിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുകയും, ലോക്ഡൗൺ കാലത്ത് ക്രോസിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിച്ചു നൽകയും രക്തദാനം നൽകുകയും ചെയ്ത വൊളണ്ടിയർമാർ, മുൻ ജെ.ആർ.സി സ്റ്റേറ്റ് പ്രസിഡന്റും റെഡ്ക്രോസ് കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന കെ.വി ഗംഗാധരൻ, ജെ ആർ സി ജില്ലാ പ്രസിഡന്റ് രാജേന്ദ്ര കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. ചെയർമാൻ മാടൻചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ ദീപു റെഡ് ക്രോസ് സന്ദേശം നൽകി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ബ്രാഞ്ച് സംഘടിപ്പിച്ച ക്രോസ് ദിനാഘോഷ പരിപാടികൾ പി വി എസ് ആശുപത്രിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു