രാമനാട്ടുകര: ഡോ. ഗോപി പുതുക്കോട് എഡിറ്റ് ചെയ്ത 'രാമനാട്ടുകര ചരിത്രവും വർത്തമാനവും' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. തറമ്മൽ ബാലകൃഷ്‌ണൻ, എം. ഗീതാഞ്ജലി, എം. കെ മുഹമ്മദലി കല്ലട, ഡോ. സി. സേതുമാധവൻ, ഡോ. പി.കെ.ബാലകൃഷ്ണൻ, പ്രദീപ് രാമനാട്ടുകര, ബാലു ചേലേമ്പ്ര, വിജയകുമാർ പൂതേരി, ഉമ്മർ അഷറഫ് പാണ്ടികശാല, സുരേഷ് രാമനാട്ടുകര, പി. ബാലരാമൻ, പ്രേമദാസൻ,ടി.പി ശശിധരൻ എന്നിവർ പ്രസംഗിച്ചു. സുന്ദർ രാജ് രാമനാട്ടുകര മോഡറേറ്ററായിരുന്നു. അബൂബക്കർ മഞ്ചേരിതൊടി സ്വാഗതവും പി.ഐ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.