lockel
പടം : 'നമ്മൾ ബേപ്പൂർ ' നടുവട്ടത്ത് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക് : ബേപ്പൂരിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി

തയ്യാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പൊതുജനാരോഗ്യ മേഖലയ്ക്കൊപ്പം സ്വകാര്യ ആശുപത്രികൾ ,സംഘടകൾ തുടങ്ങിയവയെ ഉപയോഗപ്പെടുത്തും.മന്ത്രിയുടെ നേതൃത്വത്തിലുള്ള "നമ്മൾ ബേപ്പൂർ " കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ , കെ എം സി ടി ഡെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ നടുവട്ടം ഗവ. യു പി സ്കൂളിൽ

സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ കെ കൃഷ്ണകുമാരി അദ്ധ്യക്ഷയായി. കെഎംസിടി , സിഇഒ ഡോ.കെ എം നവാസ് മുഖ്യാതിഥിയായി.കെ രാജീവൻ , ടി രജനി , കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ് ,പി കെ ഷെമീന ,ഡോ.അനീസ് അറക്കൽ എന്നിവർ

പ്രസംഗിച്ചു.