തിരുവമ്പാടി : സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ പി.എൻ നൗഫലിന് ജന്മനാട്ടിൽ സ്വീകരണം നൽകി. തിരുവമ്പാടി പഞ്ചായത്തും കോസ് മോസ്ക്ലബ്ബും ഒരുക്കിയ സ്വീകരണം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , ലിസി മാളിയേക്കൽ, റംല ചോലക്കൽ, ബോസ് ജേക്കബ്, ജോളി ജോസഫ് , ബാബു പൈക്കാട്ടിൽ , പി.ടി.അഗസ്റ്റിൻ, ഷൗക്കത്തലി കൊല്ലളത്തിൽ, മുഹമ്മദലി സഫർ കോസ്മോസ് , കെ.എം.നിയാസ് ഖാൻ,നിയാസ് പുള്ളിയിൽ, ജ്യോത്സ്ന എന്നിവർസംസാരിച്ചു.