മുക്കം: ഇന്ത്യയെന്ന മഹാ ജനാധിപത്യ രാജ്യത്തെ മനോഹര ആശയമായ നാനാത്വത്തിൽ ഏകത്വത്തെ മുറുകെ പിടിക്കുകയും അതെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും ചെയ്യേണ്ട പ്രത്യേക കാലഘട്ടമാണിതെന്ന് വർക്കല മഠം സന്യാസി സ്വാമി ജ്ഞാനതീർത്ഥ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയാകമ്മറ്റി സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താമരശേരി രൂപത പാസ്റ്റർ കൗൺസിൽ അംഗം തോമസ് വലിയ പറമ്പൻ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഈദ് സന്ദേശം നൽകി. മുക്കം നഗരസഭ കൗൺസിലർമാരായ വേണു കല്ലുരുട്ടി, പി. പി. അബൂബക്കർ , റംല ഗഫൂർ,ഫാത്തിമ കൊടപ്പന,ഗഫൂർ കല്ലുരുട്ടി , വസന്തകുമാരി , റുബീന, ബെന്നി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ, കാരശേരി പഞ്ചായത്ത് അംഗം ഷാഹിന, റീന പ്രകാശ്, എൻ. കെ. അബ്ദുറഹ്മാൻ, വി. കുഞ്ഞാലി, കൊറ്റങ്ങൽ സുരേഷ് ബാബു, എ.പി. മുരളീധരൻ, വി.അബ്ദുള്ള കോയ, വിനോദ് മണാശേരി, ദാമോദരൻ കോഴഞ്ചേരി, അബ്ദു എന്നിവർ പ്രസംഗിച്ചു. എ.പി നസീം അദ്ധ്യക്ഷത വഹിച്ചു. എസ്. കമറുദ്ദീൻ സ്വാഗതവും സക്കീർ ഹുസൈൻ പാറക്കൽ നന്ദിയും പറഞ്ഞു.