പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് അക്രമം നടത്തിയ തായി പരാതി .ഇന്നലെ വൈ
ട്ട് ബാദുഷ സൂപ്പർ മാർക്കറ്റിൽ നാലു പേർ എത്തി ഹലാൽ സ്റ്റിക്കർ ഇല്ലാത്ത ബീഫിന് ആവശ്യപ്പെടുകയും വാക്ക് തർക്കമുണ്ടാവുകയും ജീവനക്കാരെ അക്രമിച്ചെന്നുമാണ് പരാതി . പിന്നീട് വാളുമായി ചിലർ എത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു .സംഭവത്തിൽ പരിക്കേറ്റ 4 പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകളും വിവിധ രാഷ്ടീയ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി . ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രകടനത്തിന് ബ്ലോക്ക് സെക്രട്ടറി അമർഷാഹി, പ്രസിഡന്റ് എം.എം ജിജേഷ്, ട്രഷറർ ആദിത്യ നേതൃത്വം നൽകി.