വടകര: ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഓട്ടോറിക്ഷാ ഡൈവർ മരിച്ചു. ദേശീയപാതയിൽ കണ്ണൂക്കര ടൗണിൽ ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് അപകടം. മാഹി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ പോത്തുകളുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ വടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർത്താതെ പോയ ലോറി കുഞ്ഞിപ്പള്ളി റെയിൽവെ മേൽപ്പാലത്തിന് സമീപം ഒതുക്കി ഡ്രൈവർ ചോമ്പാല പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തട്ടോളിക്കര തെക്കേ എകരത്ത് വിശ്വനാഥൻ (57) ആണ് മരിച്ചത്. സി.പി.എം തട്ടോളിക്കര ബ്രാഞ്ച് മെമ്പറാണ്. പരേതരായ കൃഷ്ണൻ നായരുടെയും അമ്മാളുഅമ്മയുടെയും മകനാണ്. ഭാര്യ: അനിത .മക്കൾ: ആതിര, ആദർശ്. മരുമകൻ: അരുൺ. സഹോദരങ്ങൾ: രാമൻ, കേളു (പരേതർ) ബാലൻ, ദേവി, ശാന്ത, മോളി.