മാവൂർ: ചൂലൂർ സി.എച്ച് സെന്ററിൽ നിർമാണം പൂർത്തിയാക്കിയ വിവിധ സൗകര്യങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നടന്നു. പുതിയ ലിഫ്റ്റ് ഹമദ് മൂസ യു.എം ഫഹദ് ഖത്തർ, ഡോർമെട്രി ചൂലൂർ സി എച്ച് സെൻറർ ഖത്തർ ചാപ്റ്റർ ട്രഷറർ ടി.പി ഉമ്മറും ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീർ ഖാനും, കിണർ ഉദ്ഘാടനം മോൻസി എളമരവും, വാഹന ഷെഡ് ദുബായ് കെ.എം.സി.സി കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ, ഉസ്മാൻ കുറ്റിക്കാട്ടൂർ, നിസാർ മുറിയനാൽ, ശിഹാബ് പാലക്കുറ്റി, അഷ്റഫ് കീഴ് വാറ്റ് എന്നിവരും, സ്നേഹവിരുന്ന് കവി പി.കെ. ഗോപിയും ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, സി.കെ. കാസിം, ഖാലിദ് കിളി മുണ്ട എന്നിവർ പ്രസംഗിച്ചു.