മുക്കം : നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് നിർമ്മിച്ച ഗാന്ധി സ്ക്വയർ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാഛാദനവും ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭാ ചെയർമാർ പി.ടി ബാബു, എൻ.എസ്. എസ് ജില്ലാ കോ ഓർഡിനേറ്റർ എം.കെ ഫൈസൽ തുടങ്ങിയവർ സംബന്ധിക്കും.