news
ഒ.വി ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മാരേജ് ,റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് മേഖലയിൽ പ്രവൃത്തിക്കുന്നവരുടെ സംഘടനയായ എം.ആർ.ബി.യുവിന്റെ കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസ് കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഒ.വി ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.ആർ.ബി.യു സംസ്ഥാന പ്രസിഡന്റ് വിനോദ് പടിച്ചാൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായ സമിതി കുറ്റ്യാടി യൂണിറ്റ് പ്രസിഡന്റ് സി.എച്ച് ഷരീഫ്, എം.ബി സുരേഷ് മോനിപ്പള്ളി, ടി.വി ലക്ഷ്മണൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ അശോകൻ, ഭാസ്ക്കരൻ കെ.കെ, ശശി പിലാത്തറ, ഗംഗാധരൻ കുറ്റിക്കൽ, ടി.കെ കണ്ണൻ, ജോസ് മാനന്തവാടി, കെ.എം കുമാരൻ വി.എം ബാലൻ എന്നിവർ സംസാരിച്ചു.