കോഴിക്കോട്: ഭാഷാ സമന്വയ വേദിയും പൂർണ്ണാ പബ്ലിക്കേഷൻസും ചേർന്ന് സംഘടിപ്പിച്ച ടാഗോർ ജയന്തി ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. പി കെ രാധാമണി അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർസു മുഖ്യപ്രഭാഷണം നടത്തി. കെ ജി രഘുനാഥ്, എസ് എ ഖുദ്സി എന്നിവർ സംസാരിച്ചു. വെണ്മണി പുരസ്കാരം നേടിയ നാലപ്പാടം പത്മനാഭനെ ചടങ്ങിൽ ആദരിച്ചു. . എൻ ഇ മനോഹർ സ്വാഗതവും വേലായുധൻ പള്ളിക്കൽ നന്ദിയും പറഞ്ഞു