മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ.ജോൺ പുത്തൻപുര (90) നിര്യാതനായി. ദ്വാരക വിയാനി ഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പരേതരായ പുത്തൻപുര ദേവസ്യ – ഏലിയാമ്മ ദമ്പതികളുടെ മകനായി വടകരയിലാണ് ജനനം. സഹോദരങ്ങൾ: മേരി, ത്രേസ്യ, ദേവസ്യ, ജോയി. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ ആയിരുന്നു വൈദികപരിശീലനം. 1964 ഡിസംബർ ഒന്നിന് മുംബയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ വേദിയിൽ പട്ടം സ്വീകരിച്ചു. തവിഞ്ഞാൽ, പോരൂർ, ബളാൽ, കൊട്ടോടി, ജഡ്കൽ, മണക്കടവ്, കല്ലോടി, മരകാവ്, അമ്പലവയൽ, നടവയൽ, മുള്ളൻകൊല്ലി, പടമല, തോണിച്ചാൽ, കാവുമന്ദം, പുതുശ്ശേരിക്കടവ് എന്നീ പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ദ്വാരക പാസ്റ്ററൽ സെന്ററിനോടനുബന്ധിച്ച വൈദികരുടെ സെമിത്തേരിയിൽ സംസ്‌കാരം നടത്തും.