കൽപ്പറ്റ: കൽപ്പറ്റ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 6 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ അഫാസ്, ഇന്ദ്രിയ,1980, രുചി മെസ്സ്, ന്യൂ ഇന്ത്യൻ കോഫി ഹൗസ്
എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
സിവിൽ സ്റ്റേഷൻ കാന്റീനിൽ ഭക്ഷണം തുറന്നുവെച്ച നിലയിലും കണ്ടെത്തി. അടുക്കള ഭാഗത്ത് വൃത്തിഹീനമായ സാഹചര്യം കണ്ടതിനെത്തുടർന്ന് ന്യൂ ഹോട്ടലിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

പിടിച്ചെടുത്ത ഭക്ഷണങ്ങളിൽ പലതിനും ദിവസങ്ങളുടെ പഴക്കമുണ്ട്. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഷൈജു, പി.ജി.ഷാരിഷ്, മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു.