കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ ചെക്കൂറ വള്ളിപ്പറമ്പിൽ പ്രകാശന്റെ വീട്ടിൽ നിന്നും ലൈസൻസില്ലാത്ത കള്ളത്തോക്ക് കണ്ടെടുത്ത വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപെട്ടു. തോക്കിന്റെ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്നത് അപലപനീയമാണ്. നാട്ടിൽ ഭീഷണി മുഴക്കി സംഘർഷമുണ്ടാൻ ശ്രമിച്ച ചില പ്രാദേശിക ബി.ജെ.പി.പ്രവർത്തകർക്ക്ഇതിൽ ബന്ധമുണ്ടോ എന്നും പരിശോധിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സി.പി.എം.ശാന്തിഗിരി ബ്രാഞ്ച് പ്രസ്താവനയിൽ പറഞ്ഞു.