കടലുണ്ടി: മണ്ണൂർവളവിൽ നവധാര സ്നേഹഭവൻ നിർമ്മാണ ഫണ്ടുശേഖരണം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വ്യവസായി പച്ചാട്ട് പ്രേംനാഥ് ആദ്യ സംഭാവന നൽകി.
ഡോ. വി.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുധീര ലാേഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മുരളി മുണ്ടേങ്ങാട്ട്, വാർഡ് അംഗം റിജി പിലാക്കാട്ട്, ഹെബിഷ് മാമ്പയിൽ, ഹമീദ് പട്ടത്താനം, എ സിദ്ധാർത്ഥൻ, ഉദയൻ കാർക്കോളി എന്നിവർ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികൾക്ക് വെൺമണി ഹരിദാസ്, എ.ടി. സുബ്രമണ്യൻ, ബാലൻ പാലനാടൻ എന്നിവർ ഉപഹാരം നൽകി. സി.സി.ബാവ സ്വാഗതവും പ്രദീപ് കെ മണ്ണൂർ നന്ദിയും പറഞ്ഞു.