രാമനാട്ടുകര: രാമനാട്ടുകര ചരിത്രവും വർത്തമാനവും പുസ്തകം രചിച്ച സാഹിത്യകാരൻ ഡോ. ഗോപി പുതുക്കോടിനെ രാമനാട്ടുകര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സാംസ്കാരിക വേദി പ്രസിഡന്റ് പി. ഹരിദാസമേനോൻ അദ്ധ്യക്ഷത വഹിച്ചു. കവി പി. പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ.ആർസു ഉപഹാര സമർപ്പണവും എം. എം സചീന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. സാംസ്കാരിക വേദി രക്ഷാധികാരി ടി.പി. ശശീധരൻ,രാമനാട്ടുകര വായനശാല സെക്രട്ടറി ടി.പി. കൃഷ്ണൻ, പരുത്തിപ്പാറ വായനശാലാ സെക്രട്ടറി കെ. ഗംഗാധരൻ, പ്രേമദാസൻ(,കരിങ്കല്ലായ് ലൈബ്രറി) വി. ജയപ്രകാശ് (പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ), എം. എ ബഷീർഫറോക്ക് വായനക്കൂട്ടം), പറമ്പൻ ബഷീർ(റെയ്‌സ് ), അലി .പി. ബാവ(കെ.വി.വി ഇ.എസ് രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് ),രാമനാട്ടുകര സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് എം. പവിത്രൻ, രാമനാട്ടുകര സാംസ്കാരിക വേദിവൈസ് പ്രസിഡന്റ് എം.പി. മോഹനൻ, ഡോ. ഗോപി പുതുക്കോട് എന്നിവർ പ്രസംഗിച്ചു. രാമനാട്ടുകര സാംസ്കാരിക വേദി സെക്രട്ടറി ടി. സി ബാബുരാജ് സ്വാഗതവും ജോ.സെക്രട്ടറി നന്ദൻ കടലുണ്ടി നന്ദിയും പറഞ്ഞു