പേരാമ്പ്ര : കൈക്കനാലിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. പന്തിരിക്കര വേങ്ങേരി റോഡിൽ കവുങ്ങുള്ള ചാലിൽ ഭാഗത്താണ് കൈതോടിന്റെ അടിഭാഗം പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതു മൂലം കാൽ നടയാത്രക്കാരും , ഇരുചക്ര വാഹനങ്ങളും പ്രയാസത്തിലാണ്. പല തവണ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുമുണ്ടായിട്ടില്ലെന്നും ജല ചോർച്ച തടയണയാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.