കൂടരഞ്ഞി: കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. എൽ.ജെ.ഡി. പ്രതിനിധികളായ പി.എം.തോമസിനെ പ്രസിഡന്റായും പി.അബ്ദുറഹ്മാനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി.എം.തോമസ്, പി.അബ്ദുറഹ്മാൻ, സജി പെണ്ണാപറമ്പിൽ, ബിജു മാത്യു മുണ്ടക്കൽ, സോളമൻ വർഗീസ് മഴുവഞ്ചേരിൽ, ഷീബ റോയ് നെച്ചിക്കാട്ടിൽ, അഡ്വ.മോളി വർക്കി ഉള്ളാട്ടിൽ, ബിന്ദു ബേബി നാവള്ളിൽ (എൽ.ജെ.ഡി),ഒ.എ.സോമൻ ഒറ്റപ്ലാക്കൽ, സോമനാഥൻ (സി. പി. എം), അബ്ദുറഹ്മാൻ കുഴിയിൽ (സി.പി.ഐ) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.