crime
crime

പെരുമണ്ണ: ബീഫ് വിൽപ്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ അക്രമം നടത്തിയവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാംസ വ്യാപാരത്തിന് സംസ്ഥാനത്ത് എവിടെയും പ്രതിസന്ധിയോ, പ്രയാസമോ ഇല്ലാത്ത സാഹചര്യത്തിൽ ബോധപൂർവം അക്രമം അഴിച്ചുവിട്ട് വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തെ ചെറുക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.വികുഞ്ഞായിൻ കോയ, ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് സലീം, ജില്ലാ സെക്രട്ടറി ടി.കെ. സാദിക്ക് എന്നിവർ ആവശ്യപ്പെട്ടു.