കുറ്റ്യാടി: കായക്കൊടി തളീക്കരയിൽ തടയണയിൽ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരൻ രക്ഷകനായി. കൂട്ടൂർ മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയിൽ വീണ സമീപവാസിയായ നാലു വയസ്സുകാരനെ ജീവൻ പണയം വെച്ചാണ് മാണിക്കോത്ത് റഹീമിന്റെ മകനും കുറ്റ്യാടി എം. ഐ. യു. പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമായ നിഹാദ് രക്ഷിച്ചത്.
ഉച്ചയ്ക്ക് വീട്ടുകാരറിയാതെ പുറത്തുപോയ കുട്ടി കാലുതെറ്റി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണിൽ പെടുകയായിരുന്നു. കൂടെയു ള്ളവർ വരാൻ കാത്തുനിൽക്കാതെ നിഹാദ് ഉടനെ വെളളക്കെട്ടിൽ ചാടി കുഞ്ഞിനെ രക്ഷിച്ചു.