കോഴിക്കോട്: ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങളുടെ വിലവർദ്ധന തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടിയിൽ നടന്ന ഡീലർ അസോസിയേഷൻ ഒഫ് ടിവി ആൻഡ് അപ്ലയൻസസ് (ഡാറ്റ) കേരള ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ഡാറ്റയുടെ ജില്ലാ ഭാരവാഹികളായി തോമസ് ചെല്ലന്തറയിൽ (പ്രസിഡന്റ്), പ്രശാന്ത്.ഇ (ജനറൽ സെക്രട്ടറി), സുമേഷ് കെ.വി. (ട്രഷറർ), ഷംസുദ്ദീൻ (വൈസ് പ്രസിഡന്റ്), റസാഖ് സി.പി. (ജോ.സെക്രട്ടറി), അബ്ദുൾ ഗഫൂർ ( സ്റ്റേറ്റ് നോമിനി) എന്നിവരെ തെരഞ്ഞെടുത്തു.