
കോഴിക്കോട്: കേരള മദ്യനിരോധന സമിതിയുടെ 44-ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച ഗാന്ധിഗൃഹത്തിൽ ഡോ.എം.പി. അബ്ദുൾസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ മദ്യനയത്തിനെതിരായ കർമ്മപദ്ധതികൾക്ക് സമ്മേളനത്തിൽ അന്തിമ രൂപം നൽകും.
മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.പി. മന്മഥൻ സ്മാരക പുരസ്‌കാരം അഡ്വ. ചാർളി പോളിന് നൽകും. സ്വാതന്ത്ര്യ സമര പോരാളിയും ഗാന്ധിയനുമായ തായാട്ട് ബാലനെയും കോഴിക്കോട് സർവകലാശാല ഗാന്ധി ചെയർ വിസിറ്റിംഗ് പ്രൊഫ. ഡോ.ആർസുവിനെയും സ്വാതന്ത്യ സമര സേനാനി സോഷ്യാ വാസുവിനെയും ആദരിക്കും.
സംഘടനാ പ്രസിഡന്റ് സിദ്ദിക് മൗലവി അയിലക്കാട്ട്, വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ടി.എം. രവീന്ദ്രൻ, ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.