പുത്തൂർമഠം: പുത്തൂർമഠം അങ്ങാടിയോട് ചേർന്ന് കിടക്കുന്ന റോഡ് കോൺക്രീറ്റ് ചെയ്തതിലെ അപാകത പരിഹരിക്കണമെന്ന് പുണ്യം പൂങ്കാവനം പുത്തൂർ മഠത്തിലെ പ്രവർത്തകർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ നടുവിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാൽനടയാത്രക്കാരും യാത്രക്കാരും ദുരിതത്തിലാണ്. പരിഹാരം ഉടനടി അധികൃതർ ചെയ്യണമെന്ന് പുണ്യം പൂങ്കാവനം പ്രവർത്തകർ ആവശ്യപ്പെട്ടു.