കോഴിക്കോട്: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ഹലാൽ ബീഫിന്റെ പേരിൽ സംഘപരിവാർ നടത്തിയ അതിക്രമം പ്രദേശത്ത് കലാപം നടത്താനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി പറഞ്ഞു. മാർക്കറ്റിലെ സി.സി.ടി.വി പരിശോധിച്ചാൽ മുഴുവൻ അക്രമികളെയും കണ്ടെത്താമെന്നിരിക്കെ യാതൊരു നീക്കവും നടത്താതെ പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി, മണ്‌ഡലം പ്രസിഡന്റ് ഹമീദ് എടവരാട് എന്നിവർ പങ്കെടുത്തു.