robotics
robotics

വടകര: കോളേജ് ഒഫ് എൻജിനിയറിംഗ് വടകരയിൽ റൊബോട്ടിക്‌സ് ആൻ‌ഡ് എംബഡഡ്ഡ് സിസ്റ്റം എന്ന വിഷയത്തിൽ 17,18 തിയതികളിൽ എൻജിനിയറിംഗ് / ഡിപ്ലോമ വിദ്യാർത്ഥികൾക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. 750 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്‌കിൽ ആൻഡ് നോളജ് സെന്ററിന്റെ (എസ്.കെ.ഡി.സി) മേൽനോട്ടത്തിൽ ആദ്യമായാണ് എൻജിനിയറിംഗ് കോളജിൽ ഓഫ്‌ലൈൻ ആയി ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. 35 പേർക്കായിരിക്കും പ്രവേശനം. cev.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9847841673.