ngo
ngo

കോഴിക്കോട്: തുറമുഖ വകുപ്പ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെതിരെ അടിയന്തര നടപടി വേണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാസെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. ബഡ്ജറ്റിൽ തുറമുഖ വകുപ്പിന് ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ചെലവുകൾക്ക് തുക നീക്കിവെക്കാത്തതിനെ തുടർന്നാണ് സംസ്ഥാനത്തൊട്ടാകെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാമാസവും മൂന്നാമത്തെ പ്രവൃത്തി ദിവസമാണ് ശമ്പളം ലഭിച്ചുകൊണ്ടിരുന്നത്. ആവശ്യമായ ഫണ്ട് അടിയന്തിരമായി അനുവദിച്ച് ശമ്പളം നൽകുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.