രാമനാട്ടുകര: രാമനാട്ടുകര റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതിയുടെ(റെയ്‌സ്) അഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാമനാട്ടുകര അങ്ങാടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിവിധ റസിഡൻസ് അസോസിയേഷനിൽ നിന്നും 25 പേർ നഗരസഭാ പാർക്കിൽ ലഹരി വിരുദ്ധ കാൻവാസ് പെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്തു. കൂട്ട ഓട്ടവും ബോധവൽക്കരണ ക്ലാസ്സും നടത്തി. നഗരസഭ ചെയർ പേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. അസി.എക്സെസ് കമ്മിഷണർ കെ.കെ.മുരളീധരൻ മുഖ്യാതിഥിയായി. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ബോധവത്കരണ ക്ലാസ്സ് നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.എം. പുഷ്പ, കൗൺസിലർ സജ്ന എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് പറമ്പൻ ബഷീർ. ജനറൽ സെക്രട്ടറി കെ.സി രവീന്ദ്രനാഥ് രക്ഷാധികാരി ടി.പി. ശശിധരൻ, ട്രഷറർ ഹരിദാസ മേനോൻ, എം.പി.മോഹനൻ എന്നിവർ സംസാരിച്ചു. ഫറോക്ക് പൊ പൊലീസ് ഇൻസ്പക്ടർ ജി.ബാലചന്ദ്രൻ കൂട്ട ഓട്ടം ഫ്ളാഗ് ഓഫ് ചെയ്തു. വാർഷികത്തിന്റെ ഭാഗമായി 11 ന് സെവൻസ് ഫുട്ബാൾ മത്സരവും 13 ന് പുരുഷ വനിത വടം വലി മത്സരവും വിളമ്പര ഘോഷയാത്രയും 18 ന് സാംസ്ക്കാരിക സമ്മേളനവും കലാ പരിപാടികളും നടക്കും