lockel
പടം : പൊറക്കുറ്റി ആണ്ടി അനുസ്മരണം എഐടിയുസി ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് ഒ ഭക്തവത്സലൻ ഉദ്ഘാടനം ചെയ്യുന്നു.

രാമനാട്ടുകര: സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി​യുടെ ആദ്യകാല നേതാവായിരുന്ന പൊറക്കുറ്റി ആണ്ടിയുടെ പത്താം ചരമവാർഷികം ആചരിച്ചു. യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം രാജേഷ് നെല്ലിക്കോട്ട് അ​ദ്ധ്യ​ക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ഒ. ഭക്തവത്സലൻ ​ഉദ്‌ഘാടനവും ​അനുസ്മരണ പ്രഭാഷണ​വും ​ നടത്തി. ലോക്കൽ സെക്രട്ടറി മജീദ് വെണ്മരത്ത്, വി.എ. സലീം, പി. എം. ഷെരീഫ്, പി. കെ. ഹഫ്‌സൽ, കെ.ഷിജോ, പി. രാജൻ, സൂരജ് പൊറക്കുറ്റി, പി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.