കുന്ദമംഗലം: കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിന് എതിർവശം എ.യു.പി സ്‌ക്കൂളിനടുത്ത് മാലിന്യം തള്ളുന്ന സ്ഥലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ സന്ദർശിച്ചു. ദേശീയപാതക്കരികിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്. വലിയ കുഴികളുള്ള ഈ സ്ഥലത്ത് മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുകയും മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പതിവാണെന്നും തൊട്ടടുത്തുള്ള കച്ചവടക്കാർ പറഞ്ഞു. തെരുവ് കച്ചവടക്കാരും പുറത്ത് നിന്ന് വരുന്ന ആളുകളുമാണ് ഇവിടെ മാലിന്യം വലിച്ചെറിയുന്നത്. സ്ഥലം ഉടമക്കെതിരെ നടപടി എടുക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്തധികൃതർ പറഞ്ഞു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത്, ജൂനിയർ ഹെൽ ഇൻസ്പക്ടർമാരായ രജിത്, സനൽ, ഹരിത കർമ്മസേന കോർഡിനേറ്റർ രാജേഷ് എന്നിവരും സ്ഥലം സന്ദർശിച്ചു.