kunnamangalam-news
തിരുവന്തപുരത്തു വെച്ച് നടന്ന പ്രഥമ കേരള സ്റ്റേറ്റ് ഒളിമ്പിക് ഗെയിംസിൽ റഗ്ബിയിൽ വെള്ളി മെഡൽ നേടിയ കോഴിക്കോട് ജില്ലാ ടീമിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ

കുന്ദമംഗലം: പ്രഥമ കേരള ഒളിമ്പിക്സിൽ വനിതകളുടെ റഗ്ബിയിൽ വെള്ളി മെഡൽ നേടി ജില്ലയ്ക്ക് അഭിമാനമായി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാഡമിയിലെ താരങ്ങൾ. ജില്ലാ ടീമിലെ മുഴുവൻ താരങ്ങളും ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാഡമിയിൽ നിന്നുളളവരാണ്. മാത്രമല്ല കേരള ഒളിമ്പിക്സിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ടീംകൂടിയാണ്. ദേശീയ താരങ്ങളായ വി. ജിജിന , കെ. പുണ്യാദാസ്, റിസ അഷ്റഫ്, വി.ടി ഷാദിയ നസ്റിൻ എന്നിവരുടെ മികച്ച പ്രകടനമാണ് ജില്ലയ്ക്ക് മെഡൽ നേട്ടത്തിന് വഴിത്തിരിവായത്. താരങ്ങൾക്ക് പി ടി എ കമ്മിറ്റിയും അദ്ധ്യാപകരും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ഡെപ്യൂട്ടി പ്രധാനാദ്ധ്യാപകൻ വി വിജയൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ , ജില്ലാ സ്പോർട്സ്കൗൺസിൽ അംഗം ഇ കോയ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം ലത്തീഫ് വാഴയിൽ,കെ അജിത് കുമാർ,പി പി മനോഹരൻ,ഇ അനൂപ്,പി.കെ അൻവർ,റിയാസ് അടിവാരം,വി.കെ മിസ്‌നമജീദ്,കെ.പി സറീന,ആഷിക്,അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.