3
മുൻ എം.എൽ.എ എൻ .കെ. രാധ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പാചക വാതക വിലവർദ്ധനവിനെതിരെ മേപ്പയ്യൂർ ഇ.ആർ യൂണിറ്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ അടുപ്പ് കൂട്ടി സമരം നടത്തി . മുൻ എം.എൽ.എ എൻ കെ. രാധ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. വത്സല എടത്തും മീത്തൽ, ചന്ദ്രിക പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി. രമ്യ ചെവിടൻ കണ്ടി സ്വാഗതം പറഞ്ഞു.