അത്തോളി : കുറ്റ്യാടി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്നും യാത്രക്കാരിയുടെ സ്വർണാഭരണം കവർന്നു. ഉള്ള്യേരി മീത്തലെ കണ്ണച്ചിക്കണ്ടി ലീലയുടെ ഒന്നേമുക്കാൽ പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത് . വെള്ളിയൂരിലെ മകളുടെ വീട്ടിൽ നിന്നും ഉള്ള്യേരിക്കു വരുന്നതിനിടെയാണ് മോഷണം നടന്നത്. അത്തോളി പൊലീസിൽ പരാതി നൽകി.