മാനന്തവാടി: കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുകിയ മാനന്തവാടിയിലെ ഹോട്ടൽ പൂട്ടിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെതാണ് നടപടി. മൈസൂർ റോഡിലെ റോളക്സ് ഹോട്ടലാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ സജി മാധവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചത്.
ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യവും മലിനജലവും റോഡിലേക്ക് ഒഴുക്കിവിടുന്നു എന്ന പൊതുജനങ്ങളുടെ പരാതിയിലാണ് മാനന്തവാടി നഗരസഭ സെക്രട്ടറി ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഇതേതുടർന്ന് ഇന്നലെ രാവിലെ നഗരസഭ ആരോഗ്യ വിഭാഗം പൊലീസിന്റെ സഹായത്തോടെ എത്തി ഹോട്ടൽ പൂട്ടിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ എസ്. അജിത്ത്, ബി.രമ്യ, വി.സിമി, മാനന്തവാടി എ.എസ.ഐ.നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.