വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കെട്ടത്തിന് തീപിടിച്ചത് നഗരവാസികളിൽ ഭീതി പരത്തി. പാർക്ക് റോഡ് തുടങ്ങുന്ന ഭാഗത്ത് ഇന്നലെ വെെകീട്ട് 5.30 ഓടെയാണ് കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് പ്രവർത്തിക്കുന്ന കടയ്ക്ക് തീ പിടിച്ചത്. ശരത്ത് എന്നാളുടെ ഉടമസ്ഥതയിലുള്ള ബ്ലോൻസം ജൻസ് ജീൻസ് ബ്യൂട്ടി പാർലറിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരൻ പറത്ത് പോയി വരുന്നതിനിടയിൽ സ്ഥാപനത്തിൽ നിന്ന് തീ പടരുന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് സമീപത്തെ പാദകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായിരുന്നു. തക്ക സമയത്ത് ഫയർർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.